വിഴിഞ്ഞം പലരുടേയും ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി

Update: 2025-05-02 08:04 GMT

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി രാജ്യത്തിന്റെ അഭിമാന പദ്ധതിയാണെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യാസഖ്യത്തിന്റെ നെടും തൂണാണെന്നു പറഞ്ഞ മോദി ശശി തരൂരും വേദിയില്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം പദ്ധതി ഇന്ത്യാസഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തുന്നതാണെന്നും മോദി പറഞ്ഞു. അദാനി സര്‍ക്കാറിന്റെ പങ്കാളിയെന്നു പറയുന്നത് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെന്നും മോദി പറഞ്ഞു. മന്ത്രി വി എന്‍ വാസവന്റെ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു പ്രസ്താവന. പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി ഇന്ന് സംസ്ഥാനത്തു നിന്നും തിരിക്കും.

Tags: