തൃശൂര്‍: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂരിലെ റോഡ് ഷോയില്‍ പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഉച്ചയ്ക്ക് പാലക്കാടും മോദി എത്തിയിരുന്നു. പാലക്കാട്ടെ പൊതുസമ്മേളനത്തിന് ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. ഡീല്‍ ആരോപണവും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാല്‍സംഗക്കേസും പരാമര്‍ശിച്ചായിരുന്നു പാലക്കാട് മോദിയുടെ പ്രസംഗം. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, തൃശൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളായ സി സി മുകുന്ദന്‍, പത്മജ വേണുഗോപാല്‍, കെ കെ അനീഷ് കുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം തൃശൂരില്‍ റോഡ് ഷോയില്‍ പങ്കെടുത്തു. സ്വരാജ് റൗണ്ടില്‍ ഒരു മണിക്കൂറോളം നീണ്ട റോഡ് ഷോക്ക് ശേഷം പ്രധാനമന്ത്രി മടങ്ങി.