യുപി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം സമാനതകളില്ലാത്തതെന്ന് പ്രധാനമന്ത്രി

Update: 2021-07-15 06:54 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപി സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വരാണസിയിലെ സ്വന്തം മണ്ഡലത്തിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ പൊതുയോഗത്തിലാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിതമായ അഭിനന്ദനം.

കൊവിഡ് വ്യാപനഭീതി നിലനില്‍ക്കുമ്പോഴും കാന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയ യുപി സര്‍ക്കാരിന്റെ നടപടിക്കെതിരേ സുപ്രിംകോടതി നോട്ടിസ് അയച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മോദിയുടെ പരാമര്‍ശം.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ജനങ്ങള്‍ അന്തിച്ചു നില്‍ക്കുകയാണ്, അതും മൂന്നം തരംഗം ഒഴിവാക്കാന്‍ വലിയ കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനംകൂടിയുളള സാഹചര്യത്തില്‍- കോടതി അഭിപ്രായപ്പെട്ടു.

കൊവിഡ് പ്രതിരോധത്തില്‍ പൊതുജനങ്ങളില്‍ നിന്ന് ഏറ്റവും ആരോപണം നേരിട്ട സംസ്ഥാനമാണ് യുപി.