ഗ്ലോബല്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്റെ ' ക്രിസ്ത്യന്‍ പീഡക'നുള്ള പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

മോദിയുടെ ഹിന്ദുത്വ, സംഘപരിവാര്‍ ആശയ ശാസ്ത്രത്തെ സംഘടന താലിബാനോടും ബൊക്കൊ ഹറാമിനോടുമാണ് താരതമ്യപ്പെടുത്തിയത്.

Update: 2021-11-24 09:49 GMT

ന്യൂഡല്‍ഹി: ലോകത്തെ ഈ വര്‍ഷത്തെ വലിയ 'ക്രിസ്ത്യന്‍ പീഡക'രിലൊരാളായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഗ്ലോബല്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ '2021ലെ ക്രിസ്ത്യന്‍ പ്രോസിക്യൂട്ടര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

മോദിയുടെ ഹിന്ദുത്വ, സംഘപരിവാര്‍ ആശയ ശാസ്ത്രത്തെ സംഘടന താലിബാനോടും ബൊക്കൊ ഹറാമിനോടുമാണ് താരതമ്യപ്പെടുത്തിയത്.

''ബഹുസ്വരമായ ഇന്ത്യന്‍ സമൂഹത്തെ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഹിന്ദു ദേശരാഷ്ട്രമായി പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വിസ്സമ്മതങ്ങളെയും ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്''- ഗ്ലോബല്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ റിപോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയോടും മറ്റ് സഖ്യകക്ഷികളോടും മോദിക്കും സര്‍ക്കാരിലെ പ്രമുഖര്‍ക്കും ഉപരോധവും വിസ നിയന്ത്രണവും ഏര്‍പ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. 

Tags:    

Similar News