പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Update: 2021-03-27 15:18 GMT

ധക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുല്‍ ഹമിദുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ഷേക്ക് ഹസീനയുമായി നടത്തിയ നയതന്ത്രതല കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രധാനമന്ത്രി ബംഗ്ലാദേശ് പ്രസിഡന്റിനെ സന്ദര്‍ശിച്ചത്.

109 ആംബുലന്‍സിന്റെ താക്കോലിന്റെ ഒരു മാതൃക അദ്ദേഹം ബംഗ്ലൈദേശ് പ്രധാനമന്ത്രിക്ക് കൈമാറി.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഓര്‍ക്കാന്റി ക്ഷേത്രം സന്ദര്‍ശിച്ചശേഷം ഒരു പൊതുയോഗത്തില്‍ സംസാരിച്ചിരുന്നു.

''ഇന്ത്യയുടെയും ബംഗ്ലാദേശിന്റെ വികാസത്തിലൂടെ ലോകം വികസിക്കുന്നത് ഇരു രാജ്യങ്ങളും കാണാന്‍ പോവുകയാണ്. ഭീകരതയ്ക്കും അക്രമത്തിനും സംഘര്‍ഷാവസ്ഥയ്ക്കും പകരം രണ്ട് രാജ്യങ്ങളും സുരക്ഷയും സ്ഥിരതയും സ്‌നേഹവും സമാധാനവും ആഗ്രഹിക്കുന്നു''- മോദി പറഞ്ഞു.

രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനുവേണ്ടി പ്രധാനമന്ത്രി വെള്ളിയാഴ്ചയാണ് ധക്കയിലെത്തിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ 5 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്.

ബംഗ്ലാദേശ് സ്ഥാപിച്ചതിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മോദിയുടെ സന്ദര്‍ശനം.

Tags:    

Similar News