ന്യൂഡല്‍ഹി: കേരളത്തിന്റെ കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അഖിലേന്ത്യാ അംഗീകാരം. കൊവിഡ് പ്രതിരോധ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കേരളത്തിനാണ് ഇത്തവണത്തെ 'പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം' ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അറുപത്തി മൂന്ന് വര്‍ഷത്തെ പാരമ്പര്യമുള്ള പബ്ലിക് റിലേഷന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യയാണ് അവാര്‍ഡ് നല്‍കുന്നത്.
മഹാമാരിയുടെ കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്ന വിദേശികള്‍ക്കുപോലും പൊതുവെ കേരളത്തിന്റെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനത്തെ കുറിച്ച് മതിപ്പാണ്. മഹാമാരിക്ക് ഇടയില്‍ കേരളത്തിലെ അമേരിക്കന്‍ പൗരന്മാരെ സംരക്ഷിച്ചതിനും സുരക്ഷിതമായി തിരികെ എത്തിക്കാന്‍ സഹായിച്ചതിനും അഭിനന്ദനവും നന്ദിയും യുഎസ്എ കോണ്‍സല്‍ ജനറല്‍ ജൂഡിത്ത് റാവിന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇത്തരം റിപോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന് മികവിന്റെ പുരസ്‌കാരം നല്‍കുന്നത്.