പ്രസാര്‍ ഭാരതിയുടെ ഭീഷണി സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് എതിര്

ചൈനയിലെ ഇന്ത്യന്‍ അംബാസഡറുടെയും ഇന്ത്യയിലെ ചൈനീസ് അംബാസഡറുടെയും അഭിമുഖങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത് 'ദേശവിരുദ്ധം' ആയ നപടിയാണെന്ന് പ്രസാര്‍ ഭാരതി പിടിഐക്ക് കത്തെഴുതിയിരുന്നു.

Update: 2020-06-29 05:09 GMT

ന്യൂഡല്‍ഹി: ചൈനയിലെ ഇന്ത്യന്‍ അംബാസഡറുടെയും ഇന്ത്യയിലെ ചൈനീസ് അംബാസഡറുടെയും അഭിമുഖങ്ങള്‍ പുറത്തുവിട്ടതിന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് നോട്ടീസയച്ച പ്രസാര്‍ഭാരതിയുടെ നടപടി സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് എതിരാണെന്ന് മാധ്യമ പ്രവര്‍ത്തക സംഘടനകള്‍. ഇന്ത്യന്‍ വനിതാ പ്രസ് കോര്‍പ്‌സും പ്രസ് അസോസിയേഷനുമാണ് 'ദേശീയ വിരുദ്ധ' റിപ്പോര്‍ട്ടിംഗിന്റെ പേരില്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ സര്‍ക്കാര്‍ സംവിധാനമായ പ്രസാര്‍ ഭാരതി ഭീഷണിപ്പെടുത്തിയതില്‍ ആശങ്ക പ്രകടിപ്പിച്ചത്.

ചൈനയിലെ ഇന്ത്യന്‍ അംബാസഡറുടെയും ഇന്ത്യയിലെ ചൈനീസ് അംബാസഡറുടെയും അഭിമുഖങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത് 'ദേശവിരുദ്ധം' ആയ നപടിയാണെന്ന് പ്രസാര്‍ ഭാരതി പിടിഐക്ക് കത്തെഴുതിയിരുന്നു. ജനാധിപത്യ രാജ്യത്ത് അത്യന്താപേക്ഷിതമായ സ്വതന്ത്രവും വസ്തുനിഷ്ഠവുമായ മാധ്യമപ്രവര്‍ത്തനത്തിന്റെ അര്‍ത്ഥം വിലമതിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്നാണ് ഈ സംഭവം കാണിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തക സംഘടനകള്‍ പറഞ്ഞു.


Tags:    

Similar News