പത്രമാരണ നിയമം: ഫ്രാന്‍സില്‍ കനത്ത പ്രതിഷേധം; കണ്ണീര്‍വാതക പ്രയോഗം, 22 പേര്‍ അറസ്റ്റില്‍

Update: 2020-12-06 08:21 GMT

പാരീസ്: വിവാദമായ പത്രമാരണ നിയമത്തിനെതിരേ ഫ്രാന്‍സില്‍ കനത്ത പ്രതിഷേധം. നൂറു കണക്കിന് പ്രതിഷേധക്കാര്‍ പാരീസില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ കടകളുടെ ചില്ലുകള്‍ തകര്‍ക്കുകയും ഏതാനും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. തുടര്‍ന്ന് പോലിസ് പ്രതിഷേധക്കാര്‍ക്കെതിരേ കണ്ണീര്‍ വാതകം പ്രയോഗിച്ചു. വിവാദമായ പത്രനിയമത്തിനെതിരേയുള്ള പ്രതിഷേധമാണ് അക്രമാസക്തമായത്. ശനിയാഴ്ച തന്നെ രാജ്യവ്യാപകമായി പത്രനിയമത്തിനെതിരേ നിരവധി പ്രകടനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. 

മൂന്ന് വെള്ളക്കാരായ പോലീസുകാര്‍ വംശീയമായി അധിക്ഷേപിക്കുകയും ഒരു കറുത്തവനായ സംഗീതജ്ഞനെ മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്. 

അഞ്ഞൂറോളം കലാപകാരികള്‍ പ്രതിഷേധത്തില്‍ നുഴഞ്ഞുകയറിയതാണ് അക്രമം പ്രവര്‍ത്തിച്ചതെന്ന് പോലിസിനെ ഉദ്ധരിച്ച് ബിഎഫ്എം ടിവി റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ 22 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു.

പുതുതായി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 24 അനുസരിച്ച് പോലിസിന്റെ മനോവീര്യം തകര്‍ക്കുന്ന റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ക്കെതിരേ കേസെടുക്കാവുന്നതാണ്. പോലിസുകാര്‍ ആക്രമണം നടത്തുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചാലും കേസെടുക്കാം.

നിമയമ തെറ്റിക്കുന്നവര്‍ ഒരു വര്‍ഷം വരെ തടവും 45,000 ഡോളര്‍ (40,500 ഡോളര്‍; 54,000 ഡോളര്‍) പിഴയും ഒടുക്കണം.

Similar News