രാഷ്ട്രപതിയുടെ പോലിസ് മെഡല്‍ പ്രഖ്യാപിച്ചു; കേരളത്തില്‍നിന്ന് 12 പേര്‍

Update: 2022-08-14 07:11 GMT

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പോലിസ് മെഡല്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ചു. കേരളത്തില്‍നിന്ന് 12 പേര്‍ മെഡലിന് അര്‍ഹരായി.

വിശിഷ്ട സേവനത്തന് 2 പേരും സ്തുത്യര്‍ഹമായ സേവനത്തിന് 10 പേരും പുരസ്‌കാരാര്‍ഹരായി.

എഡിജിപി മനോജ് എബ്രഹാം, എസിപി ബിജി ജോര്‍ജ് എന്നിവരാണ് വിശിഷ്ടസേവനത്തിനുള്ള പുരസ്‌കാരം നേടിയത്.

സ്തുത്യര്‍ഹസേവനത്തിനുള്ള പുരസ്‌കാരം നേടിയവരുടെ പട്ടിക താഴെ: വിയു കുര്യാക്കോസ് ഡി.സി.പി, പി.എ.മുഹമ്മദ് ആരിഫ് എസ്.പി, ടികെ സുബ്രമണ്യന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ട്രെയിനിംഗ്, പിസി സജീവന്‍ എസ്.പി, കെകെ സജീവ് എസ്.പി, അജയകുമാര്‍ വേലായുധന്‍ നായര്‍ എസ്.പി, ടിപി പ്രേമരാജന്‍ എസ്.പി, അബ്ദുള്‍ റഹീം അലിക്കുഞ്ഞ് ഡി.സി.പി, രാജു കുഞ്ചന്‍ വെള്ളിക്കകത്ത് എസ്.പി, എംകെ ഹരിപ്രസാദ് ആന്റ് പോലിസ് ഇന്‍സ്‌പെക്ടര്‍.

Tags:    

Similar News