മുസ് ലിം സ്വാതന്ത്ര്യസമര സേനാനികളുടെ പേര് വിട്ടുകളഞ്ഞ് രാഷ്ട്രപതിയുടെ ആദ്യ പ്രസംഗം; ആശങ്കയറിയിച്ച് മുസ് ലിംസംഘടനകള്‍
ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത ശേഷം രാഷ്ട്രത്തോട് നടത്തിയ ആദ്യ പ്രസംഗത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളില്‍ ഒരാളുടെപ്പോലും പേര് എടുത്തുപറയാതിരുന്നതില്‍ പ്രതിഷേധവും ആശങ്കയുമറിയിച്ച് മുസ് ലിംസംഘടനകളുടെ ഫെഡറേഷനായ ഓള്‍ ഇന്ത്യന്‍ മുസ്ലീം മജ്‌ലിസ്ഇമുഷ്‌വാരത്ത് (എഐഎംഎംഎം).
'ബിര്‍സ മുണ്ട മുതല്‍ ഭഗത്‌സിംഗ് വരെയുള്ള എല്ലാ പ്രധാന സ്വാതന്ത്ര്യ സമര സേനാനികളുടെയും പേരുകള്‍ അവര്‍ എടുത്തുപറഞ്ഞു. എന്നാല്‍ അസ്ഫാഖുള്ള ഖാന്റെയോ മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെയോ ഡോ. സക്കീര്‍ ഹുസൈന്റെയോ പേരുകള്‍ വിട്ടുകളഞ്ഞു- ഐഎംഎംഎം പ്രസിഡന്റ് നവൈദ് ഹമീദ് പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്രബോസ്, നെഹ്‌റു ജി, സര്‍ദാര്‍ പട്ടേല്‍, ബാബാസാഹേബ് അംബേദ്കര്‍, ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ എണ്ണമറ്റ വ്യക്തികള്‍ ദേശാഭിമാനം പരമപ്രധാനമായി നിലനിര്‍ത്താന്‍ നമ്മെ പഠിപ്പിച്ചുവെന്ന് രാഷ്ട്രപതി പറഞ്ഞു.
പേരുകള്‍ പരാമര്‍ശിക്കുമാത്രമല്ല, രാഷ്ട്രത്തിനും ദേശാഭിമാനത്തിനും അവര്‍ നല്‍കിയ സംഭാവനകളെ അഭിനന്ദിക്കുകയു ചെയ്തു.
റാണി ലക്ഷ്മി ബായി, റാണി വേലു നാച്ചിയാര്‍, റാണി ഗൈഡിന്‍ലിയു, റാണി ചെന്നമ്മ തുടങ്ങിയ വനിതകളെയും സന്താല്‍ വിപ്ലവം, പൈക വിപ്ലവം, കോള്‍ വിപ്ലവം, ഭില്‍ വിപ്ലവം എന്നിവയെക്കുറിച്ചും സൂചിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഗോത്രവര്‍ഗക്കാരുടെ സംഭാവനയെന്ന മട്ടിലായിരുന്നു ഇവ എടുത്തുപറഞ്ഞത്.
