അധ്യക്ഷ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു: എറണാകുളം ജില്ലയിലെ ചേന്ദമംഗലം പഞ്ചായത്ത് ഭരണം യുഡിഎഫിന്

Update: 2025-12-27 07:15 GMT

കൊച്ചി: എറണാകുളം ജില്ലയിലെ ചേന്ദമംഗലം പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. സിപിഎം വിമതന്റെ പിന്തുണയോടെയാണ് ഭരണം പിടിച്ചത്. കോണ്‍ഗ്രസിലെ ഹരിദാസ് ആണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം ഭരണങ്ങാനം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. കേരള കോണ്‍ഗ്രസ് എമ്മിലെ സുധാ ഷാജിയാണ് പ്രസിഡന്റ്. പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ആറു വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

ഇടുക്കി രാജകുമാരി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന് ലഭിച്ചു. എന്‍ ഈശ്വരന്‍ ആണ് പഞ്ചായത്ത് പ്രസിഡന്റ്. നറുക്കെടുപ്പില്‍ ഇടുക്കി മണക്കാട് പഞ്ചായത്തും എല്‍ഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫ് സ്വതന്ത്ര വത്സ ജോണ്‍ പഞ്ചായത്ത് പ്രസിഡന്റ് ആകും. കോട്ടയം ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 9 ഇടത്തും യുഡിഎഫ് പ്രസിഡന്റുമാരാണ്. വൈക്കം, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചു.

Tags: