രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷയോഗത്തില്‍ എഎപിയും പങ്കെടുക്കില്ല

Update: 2022-06-15 06:55 GMT

ന്യൂഡല്‍ഹി: മമതാ ബാനര്‍ജി വിളിച്ചുചേര്‍ത്ത പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ ആം ആദ്മി പാര്‍ട്ടിയും പങ്കെടുത്തേക്കില്ല. അടുത്ത മാസം നടക്കുന്ന രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായാണ് മമതയുടെ മുന്‍കയ്യില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗം വിളിച്ചത്.

കോണ്‍ഗ്രസ്സുമായ വേദി പങ്കിടാനാവില്ലെന്ന് ചൂണ്ടിക്കാട്ടി തെലങ്കാന രാഷ്ട്രസമിതിയും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും.

''രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കെടുക്കില്ല. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ എഎപി വിഷയം പരിഗണിക്കൂ''- ആം ആദ്മി പാര്‍ട്ടിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

2024 തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് ഈ യോഗത്തെ വിലയിരുത്തിയിരുന്നത്.

22 രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ് മമത കത്തയച്ചത്. അതില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും യോഗം വിളിച്ച രീതിയിയോട് എതിര്‍പ്പ് പറഞ്ഞെങ്കിലും പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കി. എന്‍സിപി നേതാവ് ശരത് പവാറിനെ പൊതുസ്ഥാനാര്‍ത്ഥിയാക്കാനാണ് ശ്രമമെങ്കിലും അതദ്ദേഹം നിരസിച്ചെന്നാണ് അറിയുന്നത്.

ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 21ന് വോട്ടെണ്ണും.

Tags:    

Similar News