രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ കേരളത്തില്‍; ഇന്ന് എംപിമാരെയും എംഎല്‍എമാരെയും കാണും

Update: 2022-06-29 04:39 GMT

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹ ഇന്ന് സംസ്ഥാനത്തെ എംപിമാരെയും എംഎല്‍എമാരെയും നേരില്‍കാണും. ഉച്ചക്ക് രണ്ട് മണിക്ക് ഇടത് എംപിമാരും എംഎല്‍എമാരുമായി കൂടിക്കാഴ്ച. മൂന്നിന് യുഡിഎഫ് എംപിമാരെയും എംഎല്‍എമാരെയും കാണും. തുടര്‍ന്ന് മന്ത്രിമാരെകാണും. വൈകീട്ട് നാലിന് പത്രപ്രവര്‍ത്തകരുമായി മുഖാമുഖം. വൈകീട്ട് ഗാന്ധിഭവനില്‍ സ്വീകരണം. വ്യാഴാഴ്ച ചെന്നൈയിലേക്ക് പോകും.

കേരളത്തിലെ മുഴുവന്‍ എംഎല്‍എമാരും എംപിമാരും യശ്വന്ത് സിന്‍ഹയെ പിന്തുണക്കുന്നവരാണ്.

ചൊവ്വാഴ്ച വൈകീട്ടാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.

Tags:    

Similar News