'പ്രസിഡന്റ് അഡ്വ. ജെ മുഹമ്മദ് ബറകത്തുല്ല, ജനറല്‍ സെക്രട്ടറി എം തമീം കനി'; എസ്ഡിപിഐ പുതുച്ചേരി സംസ്ഥാന സമിതി രൂപീകരിച്ചു
മാഹി: എസ്ഡിപിഐയുടെ പുതുച്ചേരി സംസ്ഥാന സമിതി നിലവില്‍ വന്നു. ജനറല്‍ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡന്റ്ായി അഡ്വ. ജെ മുഹമ്മദ് ബറകത്തുല്ലയെയും വൈസ് പ്രസിഡന്റ്ായി എച്ച് മുഹമ്മദ് ബിലാലിനെയും ജനറല്‍ സെക്രട്ടറിയായി എം തമീം കനിയെയും തിരഞ്ഞെടുത്തു. റാബിക് മന്‍സൂറാണ് സെക്രട്ടറി, ആര്‍ അഹ്മദ് സാലിഹ് ട്രഷററായും തിരഞ്ഞെടുത്തു. പുതുവായി അബ്ദുള്ള, പി. നാസിര്‍ മാഹി, പി.പി സയീദ് അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍.
പുതുച്ചേരി സംസ്ഥാനത്ത് മുസ് ലിം സമുദായത്തിന് നിലവിലുള്ള 2% സംവരണം 5% ആക്കി ഉയര്‍ത്തുക, 2006നു ശേഷം മുനിസിപ്പല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തില്‍ 2021ന് തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിസര്‍വേഷന്‍ നിയമങ്ങള്‍ പാലിച്ചു കൊണ്ട് എത്രയും പെട്ടെന്ന് മുനിസിപ്പല്‍ പഞ്ചായത്ത് ഇലക്ഷന്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്താനും യോഗം തീരുമാനിച്ചു.
ബിജെപി എന്‍.ആര്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ക്രമസമാധാനം പാടെ തകര്‍ന്നിരിക്കുകയാണെന്നും നിയമങ്ങളെ കാറ്റില്‍ പറത്തി റൗഡിസവും പിടിച്ചു പറിയും വ്യാപകമാണെന്നും അതിന് അറുതി വരുത്തണമെന്നും എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യോഗം യോഗം എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ദഹ്ലാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ. മുഹമ്മദ് ബറാകത്തുള്ള അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് കെ എച്ച് മുഖ്യപ്രഭാഷണം നടത്തി. എസ്ഡിപിഐ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ പി. അബ്ദുള്ള നന്ദി പറഞ്ഞു.
