അരീക്കോട് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി

Update: 2021-12-15 04:26 GMT

അരീക്കോട്: 12 വര്‍ഷങ്ങള്‍ക്ക് ശേഷം അരീക്കോട് ഗ്രാമപ്പഞ്ചായത്ത് ബാപ്പുസാഹിബ് സ്‌റ്റേഡിയത്തില്‍ ജനുവരി അവസാനവാരത്തില്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോളിന് തുടക്കമാകും. എം പി മുഹമ്മദലി (കുഞ്ഞിമാന്‍) സ്മാരക ജനകീയ ഫുട്ബാള്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പ്രഗല്‍ഭരായ ടീമുകള്‍ പങ്കെടുക്കും.

ടൂര്‍ണമെന്റ് കമ്മിറ്റിയുടെ ആദ്യയോഗം അരീക്കോട് ജോളി ഹോട്ടലില്‍ വച്ചു ചേര്‍ന്നു. അരീക്കോടന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്കും ജനക്ഷേമ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് സ്വരൂപിക്കുക എന്നതാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം.

ടൂര്‍ണമെന്റ് തുടങ്ങുന്നതിന്റെ മുന്നോടിയായുള്ള നടപടികള്‍ ആരംഭിച്ചതായി ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ സുല്‍ഫിക്കര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.അഫീഫ് തറവട്ടത്ത്, വര്‍ക്കിംഗ് കണ്‍വീനര്‍ സി ടി മുനീര്‍ ബാബു, ഖജാഞ്ചി ടി പി മുനീര്‍ ജോളി എന്നിവര്‍ അറിയിച്ചു.

അരീക്കോട്ടെ പഴയകാല ഫുട്‌ബോള്‍ താരങ്ങളും വിവിധ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ടൂര്‍ണമെന്റ് കൂടിയാലോചനാ സമിതി രൂപീകരണം ഡിസംബര്‍ 22 ന് അരീക്കോട് പഞ്ചായത്ത് ബാപ്പു സാഹിബ് സ്‌റ്റേഡിയത്തില്‍ എല്ലാ സംഘടനാ പ്രതിനിധികളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് നടത്താനും യോഗം തീരുമാനിച്ചു.

Tags:    

Similar News