സമസ്ത മധ്യമേഖലാ പ്രതിനിധി സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Update: 2021-12-11 11:33 GMT

പെരിന്തല്‍മണ്ണ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ഡിസംബര്‍ 14 ചൊവ്വ പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ വെച്ച് നടക്കുന്ന സമസ്ത മധ്യമേഖലാ പ്രതിനിധി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൈകിട്ട് 4 മണിക്ക് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

സമ്മേളന പ്രചരണം വിലയിരുത്തുന്നതിനായി പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ ചേര്‍ന്ന യോഗം ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അധ്യക്ഷനായി. അബ്ദുല്‍ മജീദ് ദാരിമി വളരാട്, സി. ഇബ്രാഹിം ദാരിമി, സി. മുഹമ്മദ് ഫൈസി, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, കെ.കെ.എം അബ്ദുല്‍ ബാരി മന്നാനി, കെ.അബൂബക്കര്‍ ഫൈസി, പി.അസീസ് പട്ടിക്കാട്, ഫൈറൂസ് ഫൈസി ഒറവംപുറം, ശംസാദ് സലീം നിസാമി, ഖാദിര്‍ ഫൈസി സംസാരിച്ചു.