തൃശ്ശൂര്‍: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂരിലാണ് സംഭവം. ഭര്‍ത്താവിന്റെ പീഡനമാണ് മരണകാരണം എന്നാണ് ആരോപണം. തൃശ്ശൂര്‍ വെള്ളാംങ്ങല്ലൂര്‍ സ്വദേശിയായ നൗഫലിന്റെ ഭാര്യ ഫസീലയാണ് മരിച്ചത്. പത്തുമാസം പ്രായമുള്ള കുട്ടി കൂടി ഇവര്‍ക്കുണ്ട്. ഭര്‍ത്താവ് നൗഫലിനെ പോലിസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും .സംഭവത്തില്‍ പോലിസ് അന്വേഷണം പുരോഗമിക്കുകയാണ്.