സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
ബിജ്നോര്‍: സ്ത്രീധനത്തിന്റെ പേരില്‍ നാഗിനയില്‍ ഗര്‍ഭിണിയായ സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരേ കേസെടുത്തു. കയസ്ത സരായ് മൊഹല്ലയില്‍ താമസിക്കുന്ന സൂരജിന്റെ ഭാര്യ നേഹയാണ് കൊല്ലപ്പെട്ടത്.നേഹ അഞ്ചുമാസം ഗര്‍ഭിണിയാണ്
സ്ത്രീധനത്തിന്റെ പേരില്‍ വളരെക്കാലമായി യുവതി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ആവശ്യം നിറവേറ്റാതെ വന്നപ്പോള്‍ ഇവര്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. എന്നാല്‍ നേഹ തൂങ്ങിമരിച്ചതായാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പറഞ്ഞത്.
അതേസമയം, നേഹയുടെ മാതാവ് സന്തോഷ് ദേവിയുടെ പരാതിയില്‍ ഭര്‍ത്താവ് സൂരജ്, ഭര്‍തൃപിതാവ് മഹേന്ദ്ര, ഭര്‍തൃമാതാവ് സുമന്‍, സഹോദരീഭര്‍ത്താവായ സാനിയ, സഹോദരീഭര്‍ത്താവായ ആശിഷ്, രാഹുല്‍, കുന്‍വര്‍പാല്‍ എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു.