സൗദിയില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂര്‍ സ്വദേശി അന്തരിച്ചു

Update: 2025-10-26 07:42 GMT

കണ്ണൂര്‍: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂര്‍ സ്വദേശി പിറ്റേന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പാമ്പുരുത്തിയിലെ വയലില്‍ പുരയില്‍ ഗഫൂര്‍ (49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് റിയാദില്‍ നിന്നു നാട്ടിലേക്കെത്തിയത്. പരേതനായ മുക്രിരകത്ത് മമ്മു ആസിയ ദമ്പതികളുടെ മകനാണ്. മയ്യിത്ത് പാമ്പുരുത്തി ജുമാ മസ്ജിദില്‍ ഖബറടക്കി.

ഭാര്യ: എം ഹന്നത്ത്. മക്കള്‍ : ഫാത്തിമ, ഫാദിയ.

Tags: