ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പ്രവാസി അരീക്കോട് ചാരിറ്റബിള്‍ ട്രസ്റ്റ്

Update: 2021-01-25 13:42 GMT

അരീക്കോട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പ്രവാസി അരീക്കോട് ചാരിറ്റബിള്‍ ട്രസ്റ്റ് തീരുമാനം. ജൂണ്‍ മാസത്തില്‍ 6 മെഷിനറികളോടെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിനു തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സമീപ പഞ്ചായത്തുകളിലായി ഡയാലിസിസ് ആവശ്യമായ 400 പേരുണ്ട്. പ്രാദേശികമായി രണ്ടും പ്രവാസികളുടെ സഹകരണത്തോടെ നാലും ഡയാലിസിസ് യൂണിറ്റുകള്‍ ഒരുക്കും. റിപബ്ലിക് ദിനത്തില്‍ രാവിലെ 8 മുതല്‍ സൗജന്യ കിഡ്‌നി രോഗനിര്‍ണയ ക്യാംപും ബോധവത്ക്കരണ ക്ലാസും എസ്ഒഎച്ച്എസ്എസില്‍ നടക്കും. ഹെല്‍പിംഗ് ഹാന്റ് ചാരിറ്റബിള്‍ ട്രസ്റ്റും സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും ചേര്‍ന്നാണു ക്യാംപ് സംഘടിപ്പിക്കുന്നതെന്നു ചെയര്‍മാന്‍ ചോലക്കുണ്ടന്‍ അബ്ദുസലാം, ജനറല്‍ സെക്രട്ടറി എം.പി.ബി.ഷൗക്കത്ത്, ട്രഷറര്‍ റിയാസ് ജോളി, എന്‍.വി.സക്കരിയ, എം.ടി.അബ്ദുന്നാസിര്‍, ഡോ.ലബീദ് നാലകത്ത് എന്നിവര്‍ അറിയിച്ചു.

Tags:    

Similar News