കല്‍പ്പറ്റ: സുഗതവനം ചാരിറ്റബിള്‍ ട്രസ്റ്റ് സമൂഹത്തിലെ പ്രതിഭകളായ കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ നല്‍കുന്ന പ്രതിഭാമരപ്പട്ടം പുരസ്‌കാരം ഇത്തവണ ഗോത്ര വര്‍ഗവിദ്യാര്‍ഥിക്ക്. വെള്ളമുണ്ട കരിങ്ങാരി കാപ്പുംകുന്ന് പണിയകോളനിയിലെ ചിത്രകാരനും പ്രതിഭയുമായ അര്‍ജുനനാണ് പുരസ്‌കാരം.
അഡ്വ. ജിതേഷ്ജി, ആനയടി പ്രസാദ്, ശൂരനാട് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. ജീവിത സാഹചര്യങ്ങളുടെ പരിമിതിയിലും അര്‍ജുന്‍ ഈ കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയിരുന്നു. പതിനായിരം രൂപയുടെ സമ്മാനങ്ങളും ഫലകവും ഫലവൃക്ഷ തൈകളും പ്രശസ്തിപത്രവും ജീ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അയ്യായിരം രൂപയുടെ സ്‌പോക്കണ്‍ ഇംഗ്ലീഷ് എന്‍ട്രി പാസുമാണ് പുരസ്‌കാരം.
ഈ പുരസ്‌കാരം ലഭിക്കുന്ന പ്രഥമ ഗോത്രവര്‍ഗവിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍. വിദ്യാലയത്തിലെ വിനോദവേളയില്‍ ചോക്ക് കൊണ്ട്
അര്‍ജുന്‍ ബോര്‍ഡില്‍ വരച്ച ചിത്രം ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഒ ആര്‍ കേളു എംഎല്‍എ ജുലൈ 25 തിങ്കളാഴ്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
ചടങ്ങില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ കാര്‍ട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജി മുഖ്യഅതിഥിയാകും.