കണ്ണൂര്‍: അയല്‍പക്ക കൂട്ടായ്മയായ പ്രത്യാശ സ്വയം സഹായ സംഘം രുപീകരിച്ചു. വിമന്‍ ഇന്ത്യ മുവ്‌മെന്റ് അടക്കാത്തോട് ബ്രാഞ്ച് പ്രസിഡന്റ്
ഷെഫീറ നൗഫല്‍ അധ്യക്ഷത വഹിച്ച പരിപാടി എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സുഫീറ അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ സ്ത്രീകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തൊഴിലവസരം സൃഷ്ടിക്കുകയും ചെറുകിട സംരംഭങ്ങളിലൂടെ സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് പ്രത്യാശ കുടുംബ സഹായ സംഘങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് അവര്‍ പറഞ്ഞു.
വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് നദീറ ഫാറൂഖ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
20 അംഗങ്ങള്‍ വീതം അടങ്ങുന്ന 'പ്രത്യാശ' സ്വാശ്രയ സംഘങ്ങളുടെ ഭാരവാഹികളായി അന്‍സല്‍ന ജലീല്‍, ജമീല യൂസുഫ്, ഷാജിത അഹമ്മദ്, സുല്‍ഫത്ത് സലാം, മിന്‍സി ബിനു, നിലു മുഹമ്മദലി, ആയിഷ ഷാഹിര്‍, ജാസ്മിന്‍ ഇല്യാസ്, ഹഫ്‌സത്ത് സലീം, റംല ഷാമോന്‍ എന്നിവരെ തിരഞ്ഞെടുത്തു.
വിമന്‍ ഇന്ത്യ മൂവ്‌മെന്റ് അടക്കാത്തോട് ബ്രാഞ്ച് പ്രസിഡന്റ് ഷെഫീറ നൗഫല്‍, വൈസ് പ്രസിഡന്റ് മൈമൂന ഷാഹുല്‍, സെക്രട്ടറി അന്‍സല്‍ന ജലീല്‍, ട്രഷറര്‍ ഷാഹിന താജുദ്ദീന്‍, നൂര്‍ജഹാന്‍ ഷെരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.