പ്രതിധ്വനി 'സൃഷ്ടി' 2021; വോട്ടിങ് ആരംഭിച്ചു

നൂറിലധികം ഐ.ടി കമ്പനികളില്‍ നിന്നായി ഐ.ടി ജീവനക്കാരുടെ തിരഞ്ഞെടുത്ത 183 രചനകളാണ് വോട്ടിങ്ങിനായി ഉള്ളത്. 64 മലയാളം ചെറുകഥ, 38 മലയാളം കവിത, 09 മലയാളം ആര്‍ട്ടിക്കിള്‍, 25 ഇംഗ്ലീഷ് ചെറുകഥ, 38 ഇംഗ്ലീഷ് കവിത, 09 ഇംഗ്ലീഷ് ആര്‍ട്ടിക്കിള്‍ എന്നിവയാണ് മല്‍സരത്തിനുള്ളത്.

Update: 2022-02-09 09:58 GMT

കൊച്ചി: കേരളത്തിലെ ടെക്കികളിലെ സര്‍ഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരളത്തിലെ ഐ.ടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി നടത്തുന്ന സൃഷ്ടി സാഹിത്യോല്‍സവത്തിന്റെ എട്ടാമത് എഡിഷനിലേക്കുള്ള വോട്ടിങ് ആരംഭിച്ചു. കൊവിഡ് പ്രതിസന്ധിയുടെ ഈ കാലത്തും എഴുത്തും വരയും ഒക്കെ ചേര്‍ത്ത് പിടിക്കാന്‍ പ്രതിധ്വനി നടത്തിയ സൃഷ്ടിക്ക് ആവേശകരമായ സ്വീകരണമാണ് ടെക്‌നോപാര്‍ക്കിലെയും ഇന്‍ഫോപാര്‍ക്കിലെയും സൈബര്‍പാര്‍ക്കിലെയും ഐ.ടി ജീവനക്കാരില്‍ നിന്നും ഉണ്ടായത്.

കേരളത്തിലെ ഐ.ടി ജീവനക്കാര്‍ക്കിടയിലെ മികച്ച എഴുത്തുകാരെ കണ്ടെത്തുന്നതിന് പ്രതിധ്വനി നടത്തുന്ന സൃഷ്ടിയുടെ രചനകള്‍ https://prathidhwani.orgs/rishti/2021 ലിങ്കില്‍ ലഭ്യമാണ്. വായനക്കാര്‍ക്ക് ലിങ്ക് വഴി വോട്ട് രേഖപ്പെടുത്താം.

നൂറിലധികം ഐ.ടി കമ്പനികളില്‍ നിന്നായി ഐ.ടി ജീവനക്കാരുടെ തിരഞ്ഞെടുത്ത 183 രചനകളാണ് വോട്ടിങ്ങിനായി ഉള്ളത്. 64 മലയാളം ചെറുകഥ, 38 മലയാളം കവിത, 09 മലയാളം ആര്‍ട്ടിക്കിള്‍, 25 ഇംഗ്ലീഷ് ചെറുകഥ, 38 ഇംഗ്ലീഷ് കവിത, 09 ഇംഗ്ലീഷ് ആര്‍ട്ടിക്കിള്‍ എന്നിവയാണ് മല്‍സരത്തിനുള്ളത്. കലാ സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തികള്‍ അടങ്ങിയ വിദഗ്ധ ജൂറി രചനകള്‍ വിലയിരുത്തുന്നു.ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് കാഷ് പ്രൈസും സമ്മാനങ്ങളും ഉണ്ടായിരിക്കും.

Tags: