കര്‍ഷകര്‍ മോദി അനുകൂല മാധ്യമങ്ങളെ തുറന്നുകാട്ടിയെന്ന് പ്രശാന്ത് ഭൂഷണ്‍

Update: 2020-12-02 14:26 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ 'ഗോഡി മീഡിയ'യെ തുറന്നുകാട്ടിയെന്ന് പ്രശാന്ത് ഭൂഷന്‍. ഏതാനും മാധ്യമങ്ങളുടെ പേരുകളും പ്രശാന്ത് ഭൂഷന്‍ എടുത്തുപറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഫാഷിസ്റ്റ് നയങ്ങളെയും പരിഷ്‌കാരങ്ങളെയും പിന്തുണക്കുന്ന മാധ്യമങ്ങളെയാണ് ബിജെപി വിരുദ്ധ രാഷ്ട്രീയപ്രവഹര്‍ത്തകര്‍ ഗോഡി മീഡിയ എന്ന് വിശേഷിപ്പിക്കുന്നത്.

അവസാനം നമ്മുടെ കര്‍ഷകരാണ് ഗോഡി മീഡിയയുടെ ശരിയായ മുഖം വെളിപ്പെടുത്തിയത്. ഇത്തവണ റിപബ്ലിക് ടിവിയും സി ടിവിയും ആജ് തക്കുമാണ്. അതുമാത്രമല്ല, ഇനിയും അനേകമുണ്ട്- അഡ്വ. പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തു.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് എത്തിയ സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളെ കര്‍ഷകര്‍ ബഹിഷ്‌കരിച്ചിരുന്നു. മാധ്യമങ്ങളുമായി തര്‍ക്കിക്കുന്ന കര്‍ഷകരുടെ വീഡിയോയും ഭൂഷന്‍ പങ്കുവച്ചു.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയാണ് രാജ്യത്തെ വിവിധ കര്‍ഷക സംഘടനകള്‍ പ്രതിഷേധം ആരംഭിച്ചത്.

സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 1ന് നടത്തിയ ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. അടുത്ത ചര്‍ച്ച ഡിസംബര്‍ മൂന്നിന് നടക്കും.

Tags:    

Similar News