ലക്ഷദ്വീപില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുമെന്ന് പ്രഫുല്‍ ഖോഡ പട്ടേല്‍

Update: 2021-08-05 00:52 GMT

ന്യൂഡല്‍ഹി: ടൂറിസം വികസനത്തിനായി ലക്ഷദ്വീപില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഇന്ത്യയിലാദ്യമായി ലക്ഷദ്വീപില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ദ്വീപിന്റെ സംസ്‌ക്കാരം അട്ടിമറിക്കുന്ന പദ്ധതികള്‍ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലും പുതിയ നടപടികളുമായി മുന്നോട്ടു പോകുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍.

'ലക്ഷദ്വീപിന്റെ പ്രകൃതിദത്തവും മനോഹരവുമായ ഇടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി വാട്ടര്‍ വില്ലകള്‍ സ്ഥാപിക്കും. 800 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ലോകോത്തര സൗകര്യങ്ങളില്‍, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലകളാണ് നിര്‍മിക്കുക'. പട്ടേല്‍ ട്വീറ്റ് ചെയ്തു.

Tags:    

Similar News