'പോറ്റിയെ കേറ്റിയേ' പാരഡി ഗാനം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാന്‍ സിപിഎം
തിരുവനന്തപുരം: പോറ്റിയെ കേറ്റിയേ പാട്ടില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാന്‍ സിപിഎം. പന്തളം ഏരിയ കമ്മിറ്റി അംഗവും, പന്തളം രാജകുടുംബാംഗവുമായ പ്രദീപ് വര്‍മയാണ് പരാതി നല്‍കുക. ഇന്നത്തെ സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനം. നേരത്തെ തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. തിരുവനന്തപുരം സൈബര്‍ പോലിസാണ് കേസെടുത്തത്. കേസില്‍ നാലു പ്രതികളാണുള്ളത്. എഫ്ഐആര്‍ പ്രകാരം ജി പി കുഞ്ഞബ്ദുള്ളയാണ് ഒന്നാം പ്രതി. ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് രണ്ട് മുതല്‍ നാലു വരെയുള്ള പ്രതികള്‍. പാരഡി മതവികാരം വ്രണപ്പെടുത്തുന്നുവെന്നും എഫ്ഐആറിലുണ്ട്.