പാലോട് രവി ആര്‍എസ്എസ് എന്ന് പോസ്റ്റര്‍; പ്രതിഷേധം ഇരുട്ടിന്റെ സന്തതികളുടേതെന്ന് കെ മുരളീധരന്‍
കാലാകാലങ്ങളില്‍ പാര്‍ട്ടിയിലെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണോ ഡിസിസി പ്രസിഡന്റാവാനുള്ള യോഗ്യത. എഐസിസി ഭരിക്കുന്നത് അമിത്ഷായാണോയെന്നും സ്ഥാനമോഹിയായ പാലോട് രവിയെ പോലുള്ള പൃഷ്ഠം താങ്ങികളെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും പോസ്റ്ററില്‍ പറയുന്നു
തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് അന്തിമ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന പാലോട് രവി ആര്‍എസ്എസ് ആണോ കോണ്‍ഗ്രസുകാരനാണോ എന്ന ചോദ്യമുയര്‍ത്തിയാണ് പോസ്റ്ററുകള്‍. കാലാകാലങ്ങളില്‍ പാര്‍ട്ടിയിലെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണോ ഡിസിസി പ്രസിഡന്റാവാനുള്ള യോഗ്യത. എഐസിസി ഭരിക്കുന്നത് അമിത്ഷായാണോയെന്നും സ്ഥാനമോഹിയായ പാലോട് രവിയെ പോലുള്ള പൃഷ്ഠം താങ്ങികളെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും പോസ്റ്ററില്‍ പറയുന്നു.
അതേസമയം, പോസ്റ്റര്‍ യുദ്ധത്തിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തെത്തി.
ഡിസിസി അധ്യക്ഷ പട്ടിക ചര്‍ച്ച ചെയ്താണ് തയ്യാറാക്കിയതെന്ന് കെ മുരളീധരന്‍ പറഞ്ഞു. പുനസംഘടന നീണ്ടിട്ടില്ല, പട്ടികയില്‍ തര്‍ക്കമില്ല. പട്ടിക ഇന്ന് വരുമെന്നാണ് പ്രതീക്ഷ. പ്രതിഷേധങ്ങളും പോസ്റ്ററുകളും പാര്‍ട്ടി വില നല്‍കുന്നില്ല. പോസ്റ്റര്‍ പ്രതിഷേധം ഇരുട്ടിന്റെ സന്തതികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നെടുമങ്ങാട് മല്‍സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി പിഎസ് പ്രശാന്തിനെ പരാജയപ്പെടുത്താന്‍ പാലോട് രവി ശ്രമിച്ചിരുന്നു എന്ന ആരോപണമുയര്‍ന്നിരുന്നു. പിഎസ് പ്രശാന്ത് തന്നെയാണ് ആരോപണമുന്നയിച്ചത്. ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.
