പന്നിയങ്കരയിലെ 5 വയസ്സുകാരിയുടെ മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Update: 2021-07-08 14:49 GMT

കോഴിക്കോട്: പന്നിയങ്കരയിലെ 5 വയസ്സുകാരിയുടെ മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നേര്‍ത്ത തൂവാലയോ തലയിണയോ ഉപയോഗിച്ച് കൊലപ്പെടുത്തിയതാകമെന്നാണ് പൊലീസിന്റെ നിഗമനം. മാതാവാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. പക്ഷെ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഇത് ശ്വാസംമുട്ടിയുള്ള മരണമാണെന്ന് തിരിച്ചറിഞ്ഞത്.


മൃതദേഹത്തില്‍ കഴുത്ത് ഞെരിച്ചതിന്റെയോ കയറിട്ടു കുരുക്കിയതിന്റെയോ അടയാളങ്ങളില്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും കുട്ടിയുടെ ശരീരത്തില്‍ കാണപ്പെട്ടിരുന്നില്ല. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




Tags: