തുറമുഖ വകുപ്പ് മാരിടൈം ബോര്‍ഡ് പ്രിസം ഓണ്‍ലൈന്‍ നിക്ഷേപക സംഗമം ഇന്ന്

Update: 2022-04-05 18:44 GMT

തിരുവനന്തപുരം: കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വികസന കുതിപ്പിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തുറമുഖ വകുപ്പും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രിസം ഓണ്‍ലൈന്‍ നിക്ഷേപസംഗമം സെക്രട്ടറിയേറ്റിലെ ലയം കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (ഏപ്രില്‍ ആറ്) രാവിലെ 11ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും.

രാജ്യത്തിനകത്തും പുറത്തുമുള്ള നൂറോളം നിക്ഷേപകര്‍ പരിപാടിയില്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മെയ് അവസാന വാരത്തില്‍ സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമത്തിലേക്ക് (ഇന്ത്യക്കകത്തും പുറത്തുമുള്ള) മാരിടൈം ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെയും വിദഗ്ധരുടെയും ആശയങ്ങള്‍ തേടുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 

വെയര്‍ഹൗസ്, െ്രെഡഡോക്ക്, വാട്ടര്‍ സ്‌പോര്‍ട്‌സ്, ടാങ്ക് ഫാംസ്, സീവേജ് ട്രീറ്റ്‌മെന്റ് യൂണിറ്റ്, പായ്ക്കപ്പല്‍, സീപ്ലൈന്‍, ഇന്‍ലാന്റ് മരീനാ, റോറോ സര്‍വ്വീസ്, ക്രൂയിസ്ഷിപ്പിംഗ്, മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ട്, സാന്റ് പ്യൂരിഫേക്കേഷന്‍ യൂണിറ്റ്, ഫിഷ് ഇംപോര്‍ട്ട് ആന്‍ഡ് പ്രൊസസ്സിംഗ് യൂണിറ്റ്, എല്‍.പി.ജി ടെര്‍മിനല്‍, ബങ്കര്‍ പോര്‍ട്ട് കണ്‍സ്ട്രക്ഷന്‍, ഉരു സര്‍വ്വീസ് തുടങ്ങി ഈ രംഗത്തെ നിക്ഷേപ സാധ്യതകളാണ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. അതോടൊപ്പം കേരളത്തിലെ തുറമുഖങ്ങളിലെ പശ്ചാത്തല വികസനത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളുടെ നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യും. നിക്ഷേപ സൗഹാര്‍ദ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ തുറമുഖ മേഖലയുടെ വികസന കുതിപ്പിന് ഗതി നിര്‍ണ്ണയിക്കുന്നതാകും ഈ സംഗമമെന്നാണു പ്രതീക്ഷ.

500 ഓളം പ്രത്യക്ഷവും അത്രതന്നെ പരോക്ഷവുമായ തൊഴില്‍ സാധ്യതതകളും 500 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയുമാണ് വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

Tags: