സംശയം ചോദിച്ച ഭക്തന് അശ്ലീല വീഡിയോ: തിരുപ്പതി ദേവസ്ഥാനം ജീവനക്കാരന്‍ അറസ്റ്റില്‍

Update: 2020-11-11 19:25 GMT

തിരുപ്പതി: ക്ഷേത്രത്തിലെ ആരാധനയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഇ മെയില്‍ അയച്ച ഭക്തന് മറുപടിയായി അശ്ലീല സൈറ്റിന്റെ ലിങ്ക്. ക്ഷേത്രത്തില്‍ നടക്കാറുള്ള ശതാമന ഭവതി പരിപാടിയെക്കുറിച്ച് ചോദിച്ചയാള്‍ക്കാണ് ക്ഷേത്രം ജീവനക്കാരന്‍ അശ്ലീല സൈറ്റിന്റെ ലിങ്ക് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഔദ്യോഗിക ഇ മെയിലില്‍ നിന്നും അയച്ചു കൊടുത്തത്. ഇതോടെ ഭക്തന്‍ ദേവസ്ഥാനം അധികൃതരെ വിവരമറിയിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു ക്ഷേത്ര ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.സൈബര്‍ കുറ്റകൃത്യമാണ് ക്ഷേത്രം ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് പൊലീസ് വിലയിരുത്തല്‍. മെയില്‍ അയച്ച ജീവനക്കാരനൊപ്പം ഡ്യൂട്ടി സമയത്ത് അശ്ലീല വീഡിയോ കണ്ട 25 ജീവനക്കാരെ കൂടി തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

Tags: