ജനസംഖ്യാ നിയന്ത്രണ കരട് ബില്ല്: മുഴുവന്‍ ജനങ്ങള്‍ക്കുമെതിരേയെന്ന് ദാറുല്‍ ഉലും ദിയോബന്ദ്

Update: 2021-07-14 07:10 GMT

ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാസ്സാക്കാനൊരുങ്ങുന്ന ജനസംഖ്യാ നിയന്ത്രണ നിയമം എല്ലാ ജനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് പ്രശക്ത ഇസ് ലാമിക് വിദ്യാഭ്യാസസ്ഥാപനമായ ദുറുല്‍ ഉലും ദിയോബന്ദ് സെമിനാരി.

ഈ നയം എല്ലാ ജനങ്ങള്‍ക്കും എതിരെയുള്ള നീക്കമാണ്. മൂന്നു കുട്ടികളെക്കാള്‍ കൂടുതലുള്ളവര്‍ക്ക് എല്ലാ തരം അടിസ്ഥാന ആവശ്യങ്ങളും നിഷേധിക്കുന്നത് എന്ത് തരം നയമാണ്? ഇത് എല്ലാ തരം മനുഷ്യാവകാശങ്ങള്‍ക്കും എതിരാണ്''- വൈസ് ചാന്‍സ് ലര്‍ അബ്ദുള്‍ കാസിം മൊമാനി പറഞ്ഞു.

പുതിയ നിയമമനുസരിച്ച് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പ്രാദേശിക സര്‍ക്കാരിലേക്ക് മല്‍സരിക്കാനാവില്ല. സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റം ലഭിക്കില്ല. സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കില്ല- അദ്ദേഹം പറഞ്ഞു.

ഒരാള്‍ക്ക് മൂന്ന് കുട്ടികളുണ്ടെങ്കില്‍ ക്ഷേമ പദ്ധതികളുടെ സഹായം കുട്ടികള്‍ക്ക് നിഷേധിക്കപ്പെടും. ആ കുട്ടികള്‍ എന്തുതെറ്റാണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. 

അതിനിടയില്‍ ദാരുല്‍ ഉലുമിനെതിരേ കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാന്‍ രംഗത്തുവന്നു. ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തുവന്നതിനെ മന്ത്രി ചോദ്യം ചെയ്തു. ലോകത്തെ ഏറ്റവും വലിയ ജനതയാണ് നമ്മുടേത്. ഈ സമയത്താണ് നാം പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags: