പോപുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍: സ്വകാര്യ സ്‌കൂളുകളിലെ സൗജന്യ സീറ്റ് ലഭ്യത പരസ്യപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി

സമയപരിധി അവസാനിച്ചതിനുശേഷവും നികത്താത്ത സീറ്റുകളില്‍ നവംബര്‍ 15നു ശേഷമല്ലാതെ പ്രവേശനം നല്‍കരുതെന്നും കോടതി നിര്‍ദേശം നല്‍കി.

Update: 2020-09-16 09:36 GMT

ചെന്നൈ: വിദ്യാഭ്യാസ അവകാശ (ആര്‍ടിഇ) നിയമപ്രകാരം തമിഴ്നാടിലെ സ്വകാര്യ സ്‌കൂളുകളില്‍ നീക്കിവെച്ച 25 ശതമാനം സൗജന്യ സീറ്റുകളുടെ ലഭ്യത പരസ്യപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഈ നിയമപ്രകാരം അര്‍ഹരായ ഗുണഭോക്താക്കള്‍ക്കു മാത്രം അതു പ്രകാരം പ്രവേശനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ആര്‍ടിഇ നിയമപ്രകാരം 2020-2021 അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള സമയപരിധിയും നടപടിക്രമങ്ങളും പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍.

പരിമിതമായ പ്രചാരമുള്ള പ്രാദേശിക പത്രങ്ങളില്‍ പ്രവേശന പരസ്യം പ്രസിദ്ധീകരിച്ചതില്‍ ജസ്റ്റിസ് എം എം സുന്ദ്രേഷ്, ജസ്റ്റിസ് ആര്‍ ഹേമലത എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് അസംതൃപ്തി പ്രകടിപ്പിച്ചു. സൗജന്യ സീറ്റ് ലഭ്യത സംബന്ധിച്ച് വ്യാപകമായ പ്രചാരമുള്ള ഏതെങ്കിലും പ്രാദേശിക പത്രങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും അറിയിപ്പ് നല്‍കിയതിനു ശേഷം മാത്രം പ്രവേശ നടപടികള്‍ ആരഭിച്ചാല്‍ മതി. സമയപരിധി അവസാനിച്ചതിനുശേഷവും നികത്താത്ത സീറ്റുകളില്‍ നവംബര്‍ 15നു ശേഷമല്ലാതെ പ്രവേശനം നല്‍കരുതെന്നും കോടതി നിര്‍ദേശം നല്‍കി. 

Tags:    

Similar News