പോപുലര്‍ ഫ്രണ്ട് വാഴൂര്‍ ഏരിയാ സമ്മേളനം; നാട്ടൊരുമയ്ക്ക് തുടക്കമായി

Update: 2022-09-02 15:24 GMT

ചാമംപതാല്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വാഴൂര്‍ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നാട്ടൊരുമ ഗ്രാമസദസ്സിന് തുടക്കമായി. സമ്മേളനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സിദ്ദീഖ് ദാറുല്‍ മുനീറ അധ്യക്ഷത വഹിച്ചു. ഹാരിസ് കെ എ, നിഷാദ് എന്‍ എച്ച്, സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.


 സമ്മേളനത്തിന്റെ ഭാഗമായി കുട്ടികളുടെ കലാകായിക മല്‍സരങ്ങള്‍, എക്‌സിബിഷനുകള്‍, ദഫ് മുട്ട്, മാജിക് ഷോ, ഒരു ചിരി ബംബര്‍ ചിരി ഫെയിം മനു വര്‍ഗീസ് അവതരിപ്പിക്കുന്ന സ്റ്റാന്‍ഡ് അപ്പ് കോമഡി എന്നിവ നടക്കും.

Tags:    

Similar News