കണ്ണൂരിലും പോപുലര്‍ ഫ്രണ്ട് ആര്‍ ആന്റ് ആര്‍ ടീം സജ്ജം

Update: 2022-07-18 13:40 GMT

കണ്ണൂര്‍: ദുരന്തമുഖത്ത് ആശ്വാസമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്‌ക്യൂ ആന്റ് റിലീഫ് ടീമിന്റെ കണ്ണൂര്‍ ജില്ലാതല ലോഞ്ചിങ് ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഉദ്ഘാടനം നിര്‍വഹിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എ പി മഹമൂദ് പരിശീലനം നേടിയ ആര്‍ ആന്റ് ആര്‍ ടീമിനെ നാടിന് സമര്‍പ്പിച്ചു.


 സെക്രട്ടറി നിസാര്‍ കണിയറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡിവിഷന്‍ പ്രസിഡന്റ് മുസ്ഫിര്‍ സ്വാഗതം പറഞ്ഞു. ജില്ലാ ക്യാപ്റ്റന്‍ ആരിഫ്, നവാസ് കാട്ടാമ്പള്ളി എന്നിവര്‍ ദുരന്തമേഖലയില്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ പരിശീലനത്തിന് നേതൃത്വം നല്‍കി.

Tags:    

Similar News