പോപുലര്‍ ഫ്രണ്ട് പേരാവൂര്‍ ഏരിയ സമ്മേളനത്തിന് തുടക്കമായി

Update: 2022-07-15 10:39 GMT

പേരാവൂര്‍: 'റിപ്പബ്ലിക്കിനെ രക്ഷിക്കുക' എന്ന സന്ദേശത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സെപ്തമ്പര്‍ 17നു കോഴിക്കോട് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പേരാവൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന 'നാട്ടൊരുമ' ഏരിയാ സമ്മേളനത്തിന് തുടക്കമായി.

ജൂലൈ 15 മുതല്‍ 24 വരെ നടക്കുന്ന സമ്മേളനത്തിന് ഇന്ന് രാവിലെ 9 മണിക്ക് അയ്യപ്പന്‍കാവില്‍ പോപുലര്‍ ഫ്രണ്ട് പേരാവൂര്‍ ഏരിയ പ്രസിഡന്റ് കെ.ഷാഫി പതാക ഉയര്‍ത്തിയതോടെയാണ് തുടക്കം കുറിച്ചത്.

ഡിവിഷന്‍ പ്രസിഡന്റ് എ.കെ അബ്ദുല്‍ ഖാദര്‍, ഏരിയ സെക്രട്ടറി മിജ്‌ലാസ് ചാക്കാട്, സ്വാഗത സംഘം ചെയര്‍മാന്‍ ഗഫൂര്‍ ആറളം, ജന: കണ്‍വീനര്‍ യൂനുസ് വിളക്കോട്, റാഷിദ് ആറളം തുടങ്ങിയവര്‍ സംബന്ധിച്ചു.