പോപുലര്‍ ഫ്രണ്ട് മുൻ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം മൗലാനാ ഉസ്മാന്‍ ബേഗ് റഷാദി നിര്യാതനായി

Update: 2021-10-10 17:10 GMT

ബെംഗളൂരു: പോപുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന നേതാവും മുൻ  ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ മൗലാനാ ഉസ്മാന്‍ ബേഗ് റഷാദി നിര്യാതനായി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ സന്ദേശം എത്തിക്കുന്നതില്‍ പങ്കുവഹിച്ചവരില്‍ പ്രധാനിയാണ് അദ്ദേഹം.

ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ സ്ഥാപക പ്രസിഡന്റുമായിരുന്നു.

അശരണര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി എക്കാലത്തും സംസാരിച്ചിരുന്ന മൗലാനാ ഉസ്മാന്‍ ബേഗ് മികച്ച വാഗ്മിയുമായിരുന്നു.