പോപുലര്‍ ഫ്രണ്ട് ഡേ; പാലക്കാട് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ പതാക ഉയര്‍ത്തി

Update: 2022-02-17 06:51 GMT

പാലക്കാട്: പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ പതാക ഉയര്‍ത്തി. കല്‍പ്പാത്തി ഫലാഹ് സെന്ററില്‍ നടന്ന പരിപാടി ഡിവിഷന്‍ പ്രസിഡണ്ട് എ ജംഷീര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പ്രവര്‍ത്തകന്‍ അബ്ദുള്ള പതാക ഉയര്‍ത്തി.

മേപ്പറമ്പ് സെന്ററില്‍ നടന്ന പരിപാടി ഏരിയ പ്രസിഡണ്ട് ഫൈസല്‍ പള്ളിക്കുളവും കമ്പാ സെന്ററില്‍ നടന്ന പരിപാടി ആഷിക്കും കോങ്ങാട് സെന്ററില്‍ നടന്ന പരിപാടി ഏരിയ പ്രസിഡണ്ട് ഇക്ബാലും ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മുത്ത് ലീഫ്, എച്ച് കാജാ ഹുസൈന്‍, നൗഫല്‍ തോട്ടം, മുജീബ്‌റഹ്മാന്‍ ചുണ്ണാമ്പുതറ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News