'സൗമ്യതകൊണ്ട് ജനമനസ്സുകളില്‍ ഇടംനേടി'; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനവുമായി പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്; മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീന്‍ അനുശോചനം രേഖപ്പെടുത്തി. മുസ് ലിം രാഷ്ട്രീയത്തിന്റെ നായകനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാളിയുമായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും നേതൃപദവികളില്‍ ദീര്‍ഘകാലം സേവനമനുഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ലാളിത്യവും സൗമ്യതയും കൊണ്ട് ജനമനസ്സുകളില്‍ ഇടംനേടാന്‍ അദ്ദേഹത്തിനായി. രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിത്വമായിരുന്നു.
കേരളത്തിലെ സമുദായ രാഷ്ട്രീയ നേതൃസ്ഥാനങ്ങളില്‍ നിറഞ്ഞുനിന്ന തങ്ങളുടെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.