പൊന്നാനി താലൂക്ക് കണ്ടെയിന്‍മെന്റ് സോണില്‍ തന്നെ

Update: 2020-07-14 17:05 GMT

മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് കണ്ടെയിന്‍മെന്റ് സോണില്‍ തന്നെയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ പൊന്നാനി താലൂക്കിനെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയെന്ന് അറിയിച്ചിരുന്നു. ഇത് തെറ്റായ പരാമര്‍ശമാണെന്ന് കലക്ടര്‍ അറിയിച്ചു. പിശകുപറ്റിയ വിവരം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്.

Tags: