മഞ്ചേശ്വരത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; മറ്റിടങ്ങള്‍ മന്ദഗതിയില്‍

Update: 2019-10-21 05:37 GMT

കാസര്‍കോട്: കനത്തമഴ തുടരുന്നതോടെ നാലിടങ്ങളിൽ വോട്ടിങ് ശതമാനത്തിൽ കുറവ്. എന്നാൽ മഞ്ചേശ്വരത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇവിടെ 11മണിയോടെ 19.8 ശതമാനം വോട്ട് രേഖപ്പെടുത്തി. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റൈ അങ്കടിമോഗറു സ്‌കൂളിലെ ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തിയത്. കുമ്പള ഹയര്‍ സെക്കന്ററി സ്‌കൂള്‍ 140 നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് ഒന്നര മണിക്കൂര്‍ വോട്ടിങ് മുടങ്ങിയിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ ആകെ 2,14,779 വോട്ടര്‍മാരുണ്ട്. എറണാകുളത്ത് 7.6 ശതമാനമാണ് ഇതുവരെയുള്ള പോളിങ്. അരൂരില്‍ 19.66%വും, കോന്നി 161%വും,വട്ടിയൂര്‍ക്കാവ് 16%വും വോട്ടുകളാണ് രേഖപ്പെടുത്തിട്ടുള്ളത്.

അതേസമയം, പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. അരൂരിലും കോന്നിയിലും ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്. എന്നാല്‍ മഞ്ചേശ്വരത്ത് മാത്രം മഴ മാറി നിന്നു. എറണാകുളത്തെ പ്രധാന ജങ്ഷനുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. എറണാകുളം പോലിസ് ക്യാമ്പില്‍ വെള്ളം കയറി.

Similar News