ബിജെപി 'രാഷ്ട്രീയ മഹാമാരി' വിതറുന്നത് അവസാനിപ്പിക്കണമെന്ന് മമതാ ബാനര്‍ജി

Update: 2020-08-28 19:14 GMT

കൊല്‍ക്കൊത്ത: ബിജെപി രാഷ്ട്രീയ മഹാമാരി വിതറുന്നത് അവസാനിപ്പിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 2021 ല്‍ പശ്ചിമ ബംഗാള്‍ ഇന്ത്യാ രാജ്യത്തിന് മാതൃകയാവുമെന്നും മമത പറഞ്ഞു. ത്രിണമൂല്‍ ഛത്രപരിഷദിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.

ഞങ്ങള്‍ കൊറോണയെ പ്രതിരോധിച്ചോളാം. പക്ഷേ, ബിജെപിക്കാര്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മഹാമാരി അവസാനിപ്പിക്കണം. ബിജെപിക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പറയുന്നതൊന്നും വിശ്വസിക്കരുത്. അവര്‍ പറയുന്ന 99 ശതമാനവും നുണയാണ്. 2021ല്‍ പശ്ചിമ ബംഗാള്‍ സത്യത്തിനു വേണ്ടി പോരാടും. നാം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവും-മമത വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

സെപ്റ്റംബര്‍ 16ന് ത്രിണമൂല്‍ പ്രവര്‍ത്തകര്‍ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ വയല്‍വരമ്പുകളില്‍ ഇറങ്ങിനിന്ന് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുമെന്ന് അവര്‍ പറഞ്ഞു.

നീറ്റ്, ജെഇഇ തുടങ്ങിയ പ്രവേശന പരീക്ഷകള്‍ ഇപ്പോള്‍ നടത്തരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം. പക്ഷേ, ഇക്കാര്യത്തില്‍ കേന്ദ്രം കടുംപിടുത്തം പിടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  

Tags:    

Similar News