എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്കില്‍ കമന്റിട്ട പോലിസുകാരന് സസ്പെന്‍ഷന്‍

Update: 2026-03-26 11:19 GMT

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്കില്‍ കമന്റിട്ട പോലിസുകാരന് സസ്പെന്‍ഷന്‍. പാങ്ങോട് പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസര്‍ വൈശാഖന്‍ സതീശനെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ പോലിസ് മേധാവിയുടേതാണ് നടപടി. വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡി കെ മുരളി തന്നെ ഇത്തവണയും വിജയിക്കുമെന്നായിരുന്നു കമന്റ്. ഒരു മാധ്യമം നല്‍കിയ 'വാമനപുരം ഇത്തവണ ആര്‍ക്കൊപ്പം' എന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വൈശാഖന്‍ കമന്റിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും റൂറല്‍ എസ്പി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

Tags: