അനന്ദനാഗില്‍ സായുധര്‍ ഒരാളെ വെടിവച്ചുകൊന്നതായി പോലിസ്

Update: 2021-05-30 01:11 GMT

അനന്ദനാഗ്: ജമ്മു കശ്മീരിലെ അനന്ദനാഗില്‍ സായുധര്‍ ഒരാളെ വെടിവെച്ചുകൊന്നതായി കശ്മീര്‍ പോലിസ് അറിയിച്ചു. രണ്ട് പേര്‍ക്കു നേരെയാണ് നിറയൊഴിച്ചത്. അതില്‍ ഒരാളാണ് മരിച്ചത്. രണ്ടാമന് പിക്കേറ്റു. അനന്ദ്‌നാഗിലെ ജബ്ലിപോര, ബിജ് ബെഹരയിലാണ് സംഭവം.

രണ്ട പേരെയും പോലിസ് തിരിച്ചറിഞ്ഞു. സഞ്ജീവ് അഹമ്മദ് പാരിയാണ് വെടിവയ്പില്‍ മരിച്ചത്. ഷാനവാസ് അഹമ്മദ് ഭട്ടിനെ പരിക്കുകളോടെ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. വെടിയുതര്‍ത്തവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കശ്മീര്‍ പോലിസ് സോണ്‍ ട്വീറ്റ് ചെയ്തു.