സൗഹൃദം നടിച്ച് കടത്തിക്കൊണ്ടുപോയ പ്രവാസിയുടെ ഭാര്യയെ പോലീസ് രക്ഷപ്പെടുത്തി

ഗോകര്‍ണ്ണത്തെ നിശാ ശാലയില്‍ മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുള്ള അമല്‍ നാഥിന്റെയും മുഹമ്മദിന്റെയും കൂടെയായിരുന്നു യുവതിയുടെ താമസം.

Update: 2021-02-16 02:54 GMT
പയ്യന്നൂര്‍ : സൗഹൃദം നടിച്ച് ചാറ്റിംഗിലൂടെ കെണിയില്‍ പെടുത്തി കടത്തിക്കൊണ്ടുപോയ പ്രവാസിയുടെ ഭാര്യയെ പോലീസ് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. കുഞ്ഞിമംഗലം പറമ്പത്തെ 21 കാരിയെ ആണ് പയ്യന്നൂര്‍ പോലീസ് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത്. മലപ്പുറം സ്വദേശിയായ യുവാവിനും കര്‍ണ്ണാടക ഗോകര്‍ണ്ണം സ്വദേശിയായ യുവാവിനുമൊപ്പം ഗോകര്‍ണ്ണം ബീച്ചിലെ കുടിലില്‍ നിന്നാണ് പോലീസ് യുവതിയെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത്.


ജനുവരി 29ന് രാവിലെ ഒന്‍പതരയോടെയാണ് മൂന്നുവയസുള്ള പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കുഞ്ഞിമംഗലത്തെ പ്രവാസിയുടെ ഭാര്യയായ 21കാരി നാടുവിട്ടത്. വീട്ടില്‍ നിന്ന് അഞ്ചുപവനോളം വരുന്ന മാലയും മോതിരവും കൊണ്ടുപോയിരുന്നു. ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ ഇര്‍ഷാദാണ് യുവതിയെ സൗഹൃദം നടിച്ച് കൂടെ കൊണ്ടുപോയത്. പിന്നീട് ഗോകര്‍ണ്ണത്തെ അമല്‍ നാഥ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവര്‍ക്ക് കൈമാറി.


സൈബര്‍ സെല്ലിലെ ഐടി വിദഗ്ദരായ സൂരജ് , അനൂപ്, സുജേഷ് എന്നിവരുടെ സഹായത്തോടെ നടത്തിയ അന്വേഷണച്ചില്‍ യുവതി സേലത്ത് എത്തിയതായി മനസ്സിലാക്കി. അവിടുത്തെ തട്ടുകടക്കാരന്റെ ഫോണില്‍ ആരേയോ വിളിക്കുകയും ഫോണ്‍ തിരിച്ചു നല്‍കുമ്പോള്‍ നമ്പര്‍ ഡിലീറ്റു ചെയ്യുകയുമായിരുന്നു. പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.സി. പ്രമോദിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. എ.ജി. അബ്ദുല്‍ റഊഫ്, സിവില്‍ പോലീസ് ഓഫീസര്‍ സൈജു എന്നിവര്‍ സേലത്തെത്തി തട്ടുകടക്കാരനില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കി. പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ മറ്റ് രണ്ട് യുവാക്കളുമൊത്ത് യുവതി സേലത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന വ്യക്തമായ ദൃശ്യം ലഭിച്ചു. ഇതോടെയാണ് അന്വേഷണം വഴിത്തിരിവിലായത്.


ബെംഗ്ലൂരുവിലേക്ക് കടന്ന ഇവരെ പയ്യന്നൂര്‍ പോലീസ് പിന്തുടര്‍ന്നു. ഗോകര്‍ണ്ണത്തെ നിശാ ശാലയില്‍ മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുള്ള അമല്‍ നാഥിന്റെയും മുഹമ്മദിന്റെയും കൂടെയായിരുന്നു യുവതിയുടെ താമസം. അവിടെ നിന്നും രക്ഷപ്പെടുത്തി രാത്രിയോടെ പോലീസ് ബാംഗ്ലൂരുവിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു. ഗെറ്റ് ടുഗദര്‍ സംഘത്തിന്റെ റാക്കറ്റിലകപ്പെട്ട് യുവതിയുടെ ജീവിതം വഴി തെറ്റുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.




Tags:    

Similar News