ഊട്ടിയിലേക്ക് വരുന്ന ഇതര സംസ്ഥാന വാഹനങ്ങളില്‍ നിന്നും പോലിസ് എക്‌സ്ട്രാ ഫിറ്റിങ്‌സ് അഴിച്ചെടുക്കുന്നു

ഇവ അഴിച്ചെടുക്കുവാനുള്ള മെക്കാനിക്കിന്റെ ചിലവ് ഡ്രൈവറുടെ കൈയില്‍ നിന്നും ഈടാക്കുകയും ചെയ്യും

Update: 2021-10-05 15:01 GMT

നിലമ്പൂര്‍: തമിഴ്‌നാട് നീലഗിരി ജില്ലയിലേക്ക് വരുന്ന ഇതര സംസ്ഥാനക്കാരുടെ വാഹനങ്ങളില്‍ തമിഴ്‌നാട് പോലിസ് നിയമലംഘനത്തിന്റെ പേരില്‍ എക്‌സ്ട്രാ ഫിറ്റിങ്‌സ് അഴിച്ചെടുക്കുന്നു. കമ്പനി ഫിറ്റ് ചെയ്തതില്‍ നിന്നും അധികമായി ഫിറ്റ് ചെയ്ത എല്ലാ എക്‌സ്ട്രാ ഫിറ്റിംഗ്‌സും അഴിച്ചെടുക്കുകയാണ് പോലിസ് ചെയ്യുന്നത്. ഇവ അഴിച്ചെടുക്കുവാനുള്ള മെക്കാനിക്കിന്റെ ചിലവ് ഡ്രൈവറുടെ കൈയില്‍ നിന്നും ഈടാക്കുകയും ചെയ്യും.


തമിഴ്‌നാട്ടിലെ വാഹനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാക്കുന്നില്ല. കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇത് ചെയ്യുന്നതെന്നും ആരോപണമുണ്ട്. അഴിച്ചെടുക്കുന്ന വിലകൂടിയ എക്‌സ്ട്രാ ഫിറ്റിങ്‌സ് തിരികെ നല്‍കുന്നില്ല.




Tags:    

Similar News