ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ പോലിസ് അതിക്രമം

Update: 2021-12-23 06:57 GMT

മണ്ണഞ്ചേരി: മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ പൊലിസ് അതിക്രമം. ഇന്ന് പുലര്‍ച്ചെ മണ്ണഞ്ചേരി അടിവാരം പനക്കല്‍ ഹാരിസിന്റെയും ആര്യാട് പള്ളിമുക്ക് അസ്‌ലമിന്റെ വീടുമാണ് പൊലിസ് തല്ലിത്തകര്‍ത്തത്.

വീടിന്റെ കതകുകളും ജനാലകളും ഗൃഹോപകരണങ്ങളും കുടിവെള്ളടാപ്പുകളും ചെടിച്ചട്ടികളും അടക്കം നിരവധി വസ്തുക്കളാണ് പോലിസ് നശിപ്പിച്ചത്. ചെറിയ കുട്ടികളെപ്പോലും ഭീഷണിപ്പെടുത്തിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. 

പൊലിസ് അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ഭാരവാഹികള്‍ പറഞ്ഞു. പോലിസ് ആര്‍എസ്എസ്സിന്റെ ക്വട്ടേഷന്‍ സംഘങ്ങളാവരുതെന്ന് നേതാക്കള്‍ പറഞ്ഞു.  

Tags: