ഇര്‍ഷാദിന്റെ മരണത്തിനു കാരണമായ വാഹനവും പ്രതികളെയും കണ്ടെത്തിയ പോലിസ് ഉദ്യോഗസ്ഥരെ ആദരിച്ചു
മരുത: അഡ്വ. ഇര്‍ഷാദിന്റെ ദാരുണാന്ത്യത്തിനു കാരണമായ വാഹനം പിടിച്ചെടുക്കുകയും പ്രതികളെ സമര്‍ത്ഥ നീക്കത്തിലൂടെ കണ്ടെത്തുകയും ചെയ്ത പോലിസ് ഉദ്യോഗസ്ഥരെ വഴിക്കടവ് പഞ്ചായത്ത് സുന്നി യുവജന ഫെഡറേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. മരുത മുണ്ടപ്പെട്ടിയില്‍ നടന്ന ചടങ്ങില്‍ എസ്‌വൈഎഫ് പ്രസിഡണ്ട് ഹസന്‍ മാമാങ്കര ആധ്യക്ഷത വഹിച്ചു.
മീഡിയ കണ്‍വീനര്‍ മരുത അബ്ദുല്‍ ലത്തീഫ് മൗലവി ആമുഖ പ്രഭാഷണം നടത്തി. എംഎസ്എഫ് ദേശീയ പ്രസിഡണ്ട് ടി പി അഷ്‌റഫറലി ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം, വഴിക്കടവ് എഎസ്‌ഐ മനോജ്, സി.ഡി എഫ് ചെയര്‍മാന്‍ കാരാടന്‍ സുലൈമാന്‍, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം എ എന്‍ സിറാജുദ്ദീന്‍ മൗലവി, നാസര്‍ സി കെ, എം ശിഹാബ്, പാബോടന്‍ മുസ്തഫ വഹബി, സി ഹംസ വഹബി, സി ടി മുഹമ്മദ് മൗലവി, കാരാടന്‍ അശ്‌റഫ് എന്നിവര്‍ സംസാരിച്ചു.
തേഞ്ഞിപ്പാലം സ്‌റ്റേഷനിലെ എന്‍ ബി ഷൈജു(സി ഐ), ഷാഹുല്‍ ഹമീദ് (എസ്‌ഐ), പി സംഗീത് (എസ്‌ഐ), വി പി രവീന്ദ്രന്‍ (എ എസ് ഐ), റഫീഖ് (സി പി ഒ), മണികണ്ഠന്‍ (കെഎച്ച് ജി) എന്നിവരെയാണ് ആദരിച്ചത്.
കഴിഞ്ഞ ആഗസ്ത് പത്തിന് പുലര്‍ച്ചെ 12.40 നു തേഞ്ഞിപ്പാലം ചേട്ട്യാര്‍മേട് പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം. ഇര്‍ഷാദ് സഞ്ചാരിച്ചിരുന്ന ബൈക്ക് ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ വാഹനവും പ്രതികളെയും 40 ദിവസം നടത്തിയ ശ്രമകരമായ അന്വേഷണത്തെ തുടര്‍ന്നാണ് കണ്ടെത്താനായത്.