ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മൂവാറ്റുപുഴ പോലിസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫീസറായ ജയന്‍ കെ കെയാണ് മരിച്ചത്

Update: 2026-01-06 03:42 GMT

പമ്പ: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസറായ ജയന്‍ കെ കെയാണ് മരിച്ചത്. ശബരിമലയില്‍ വടക്കേ നട ഭാഗത്തെ ഡ്യൂട്ടിയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സന്നിധാനത്തെ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികില്‍സ നല്‍കിയശേഷം ജയനെ പമ്പയിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ പമ്പയിലേക്കുള്ള യാത്രക്കിടെ ഇന്ന് പുലര്‍ച്ചെ 12.44 ജയന്‍ മരിക്കുകയായിരുന്നു. കോതമംഗലം കുട്ടമ്പുഴ സ്വദേശിയാണ് ജയന്‍ കെ കെ.

Tags: