കാംപസ് ഫ്രണ്ട് നിയമസഭാ മാര്‍ച്ചിന് നേരെ പോലിസ് നരനായാട്ട്; ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

യാതൊരു പ്രകോപനവുമില്ലാതെയാണ് മാര്‍ച്ചിന് നേരെ പോലിസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. പ്രവര്‍ത്തകരെ പോലിസ് വളഞ്ഞിട്ട്് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ രണ്ട് പോലിസുകാര്‍ക്കും പരിക്കേറ്റു

Update: 2021-10-29 07:41 GMT

തിരുവനന്തപുരം: പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ നിയമസഭാ മാര്‍ച്ചിന് നേരെ പോലിസ് നരനായാട്ട്. പോലിസിന്റെ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബിന് മുന്‍പിന്‍ നിന്നാരംഭിച്ച മാര്‍ച്ച് നിയമസഭാ മന്ദിരത്തിന് സമീപം പോലിസ് ബാരിക്കേട് വച്ച് തടഞ്ഞു. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ശേഷമാണ് പോലിസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജ്ജും നടത്തിയത്.

യാതൊരു പ്രകോപനവുമില്ലാതെയാണ് പോലിസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചത്. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് സാരമായ പരിക്കേറ്റു. പോലിസിന്റെ അന്യായമായ ലാത്തിച്ചാര്‍ജ്ജിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു.



 

ലാത്തിച്ചാര്‍ജ്ജിനിടെ രണ്ട് പോലിസുകാര്‍ക്കും പരിക്കേറ്റു. മാര്‍ച്ചിന് നേതൃത്വം നല്‍കിയ കാംപസ് ഫ്രണ്ട് നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു.

പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിക്ക് പുതിയ ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് നേരെയാണ് പോലിസ് ലാത്തി വീശിയത്.

മാര്‍ച്ചില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി  മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

സര്‍ക്കാരിന്റെ ബാരിക്കേഡ് കണ്ട് ഭയന്ന് പിന്‍മാറില്ലെന്നും മലബാറിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഫായിസ് കണിച്ചേരി പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം മാര്‍ച്ചില്‍ സംബന്ധിച്ചു.