കാട്ടായിക്കോണം പോലിസ് അക്രമം: ബിജെപിയെ സന്തോഷിപ്പിക്കാനെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
തിരുവനന്തപുരം: കാട്ടായിക്കോണത്ത് പോലിസ് അക്രമികളെ കൈകാര്യം ചെയ്യുന്നതിന് പകരം നാട്ടുകാരെ കൈകാര്യം ചെയ്തത് ബിജെപിയെ സന്തോഷിപ്പിക്കാനാണെന്ന് കഴക്കൂട്ടം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്ര നിരീക്ഷകര്‍ എത്തിയതിന് ശേഷമാണ് കഴക്കൂട്ടത്തെ സംഘര്‍ഷം മൂര്‍ച്ചിച്ചത്. പോലീസിന്റേത് അന്യായമായ നടപടിയാണ്. പോലിസ് ഒരു മര്യാദയുമില്ലാതെയാണ് പെരുമാറിയത്. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഡിവൈഎഫ്‌ഐ നേതാക്കള്‍ എന്നിവര്‍ക്കെതിരേ പോലിസ് അക്രമം അഴിച്ചുവിടുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കടകം പള്ളിയുടെ പെഴ്‌സന്ല്‍ സ്റ്റാഫ് അംഗത്തെയും പോലിസ് മര്‍ദ്ദിച്ചിരുന്നു. നിരവധി സിപിഎം പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.